Trending

മഴ കനക്കുന്നു; പാലക്കാട്, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴക്കറ സാധ്യത

തിരുവനന്തപുരം | സംസ്ഥാനത്ത് മഴ കനക്കുന്നു. പാലക്കാട്, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 

തിങ്കളാഴ്ച മുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കന്‍ഡില്‍ 16 സെന്റീമീറ്ററിനും 48 സെന്റീമീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് ഇന്ന് രാത്രി 11.30 വരെ 0.4 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്ര പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 


Post a Comment

Previous Post Next Post