Trending

മലപ്പുറത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു

മലപ്പുറത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു
മലപ്പുറം തലപ്പാറയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. മൂന്നിയൂര്‍ പാലക്കല്‍ സ്വദേശി സുമി (40) മകള്‍ ഷബ ഫാത്തിമ (17) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സ്‌കൂട്ടറിലെത്തിയ ആളാണ് ഇരുവരേയും ആക്രമിച്ചത്. അമ്മയുടേയും മകളുടേയും പരുക്ക് ഗുരുതരമല്ല.

അക്രമത്തിനുശേഷം ഇയാള്‍ തങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുന്നിലെത്തി ഒന്ന് ചിരിച്ച ശേഷം വേഗത്തില്‍ മറഞ്ഞെന്നാണ് സുമിയും മകളും പറയുന്നത്. അക്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. പരുക്കേറ്റ അമ്മയേയും മകളേയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

Post a Comment

Previous Post Next Post