കല്പറ്റ | കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട്ടിലും കോഴിക്കോട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. അങ്കൺവാടികൾ, പ്രൊഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാ സ്ഥാപനങ്ങൾക്കുമാണ് ഇരു ജില്ലകളിലും കലക്ടർമാർ അവധി പ്രഖ്യാപിച്ചത്.
അതേസമയം, പി എസ് സി പരീക്ഷകൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. കോഴിക്കോട്ട് മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലുമാണ് അവധി. അവധിയായതിനാൽ കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും കോഴിക്കോട് കലക്ടർ അഭ്യർഥിച്ചു.
വയനാട്ടിലും കോഴിക്കോട്ടും ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇരു ജില്ലകളിലും നാളെ മഞ്ഞ അലർട്ടുമുണ്ട്.
Tags:
Latest news