ദോഹ :കോഴിക്കോട് വടകര ആയഞ്ചേരിക്ക് സമീപം കാക്കുനി പുല്ലാറോട്ട് ഹംസ ദോഹയിൽ നിര്യാതനായി.സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.പരേതനായ പുല്ലാറോട്ട് കുഞ്ഞബ്ദുല്ലയുടെയും തോലാത്തിയിൽ അയിഷയുടെയും മകനാണ്.
ഭാര്യ: നജ്മ പുതുക്കുടിക്കണ്ടി (വില്യാപ്പള്ളി ) മക്കൾ: നിയാസ് (ദുബൈ) നാജിയ (ദുബൈ) നിഹാൽ (ഐനുൽ ഹുദ,കാപ്പാട് )മരുമകൻ: അനസ് പള്ളിയത്ത് (ദുബൈ) സഹോദരങ്ങൾ: ഫൈസൽ, റഫീഖ് (ഖത്തർ).
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.
Tags:
VATAKARA