കോട്ടയം | രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങാൻ താത്പര്യമില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ ഒഴിവിൽ വരുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി സംബന്ധിച്ച ചർച്ചകളിൽ തൻ്റെ പേര് ഉൾപ്പെടുന്നത് മനസ്സിലാക്കിയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതെന്ന് അവർ പറഞ്ഞു.
പിതാവിൻ്റെ വിയോഗ സാഹചര്യത്തിൽ തീർത്തും അനാവശ്യമായ ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ സമയത്ത് ചർച്ചകൾ ആവശ്യമായിരുന്നില്ല. തൻ്റെ പേര് വലിച്ചിഴക്കേണ്ടതുമില്ല.
കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണ്. എന്നാൽ, പുതുപ്പള്ളിയിലെ സ്ഥാനാർഥി ആരാണെന്ന് സംബന്ധിച്ച് കോൺഗ്രസ് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്ന് അവർ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹമെന്നും അച്ചു ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിൽ ഇളയ മകൻ ചാണ്ടി ഉമ്മൻ സ്ഥാനാർഥിയാകണമെന്ന് ഒരു വിഭാഗം പറയുമ്പോൾ, അച്ചു ഉമ്മന് വേണ്ടിയും വാദിക്കുന്നവരുണ്ട്.
Tags:
Kottayam