കൊച്ചി| സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44,360 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ ഉയര്‍ന്ന് 5545 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ ഉയര്‍ന്ന് 4583 രൂപയുമായി.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും വര്‍ധിച്ചു. ഒരു രൂപയാണ് വെള്ളിയ്ക്ക് കൂടിയത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.
Tags:
BUSINESS