വടകര | വടകരയുടെ ഓണ്‍ലെെന്‍ പോർട്ടൽ വി.ഫോര്‍ ന്യൂസിന്റെ നാലാം വാര്‍ഷികവും, വിവിധ തലങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അനുമോദനവും നടന്നു.. കവി ഗോപീ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.. വാര്‍ഡ് മെമ്പര്‍ എംകെ സനിയ അദ്ധ്യക്ഷത വഹിച്ചു. യൂ.എ.ഇ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയ വിദ്യാർത്ഥി മുഹ്സിനക്കുള്ള പ്രശസ്തി പത്രവും ചടങ്ങില്‍ വിതരണം ചെയ്തു..
ഖുര്‍ആന്‍ മനഃപാഠമാക്കി ഇറങ്ങിയ ഹാഫിളുകള്‍ക്കും, എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കെെവരിച്ച വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ അനുമോദിച്ചു.. !!
സി.പി ബിജുപ്രസാദ്, റഫീഖ് മാസ്റ്റര്‍, രാധാകൃഷ്ണന്‍, ഓൺലൈൻ മീഡിയ റിപ്പോർട്ടേർസ് അസോസിയേഷൻ (OMAK) ജില്ലാ പ്രസിഡന്‍റ് ഫാസില്‍ തിരുവമ്പടി, ട്രഷറര്‍ സത്താര്‍ പുറായിൽ , അഷ്റഫ് കോറോത്ത് എന്നിവര്‍ സംസാരിച്ചു..
ഹാരിസ് ഇ.സി.എം സ്വാഗതവും, ജാബിര്‍ വി.കെ.സി നന്ദിയും പറഞ്ഞു
Tags:
വടകര