Trending

മൂരാട് പാലം നിർമാണത്തിലെ വീഴ്ച പരിഹരിക്കാൻ ശ്രമം തുടങ്ങി



മൂ​രാ​ട് പു​തി​യ പാ​ല​ത്തി​ന്റെ തൂ​ണു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലെ വീ​ഴ്ച പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ശ്ര​മം തു​ട​ങ്ങി. തൂ​ണു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന പൈ​ൽ ക്യാ​പ് നി​ർ​മി​ക്കാ​ത്ത​താ​ണ് പാ​ല​ത്തി​ന്റെ തൂ​ണു​ക​ൾ ച​രി​യാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ പാ​ല​ത്തി​ന്റെ ച​രി​ഞ്ഞ തൂ​ണു​ക​ൾ പ​രി​ശോ​ധി​ച്ചു. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൂ​ണു​ക​ൾ ബ​ല​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് ആ​ലോ​ച​ന.


Post a Comment

Previous Post Next Post