Trending

രണ്ടാം ഘട്ടവ്യാപനമില്ല; പുതിയ കേസുകളുമില്ല; നിപ്പാ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട് | സംസ്ഥാനത്ത് നിപ്പാ കേസുകൾ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ജില്ലയിൽ സ്ഥിതി നിയന്ത്രണവിധേയമായതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്ന് ലഭ്യമായ പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവാണെന്ന് വൈകുന്നേരത്തെ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ വ്യക്തമാക്കി.

സ്ഥിതി നിയന്ത്രണവിധേയമാണെന്നും രണ്ടാം ഘട്ട വ്യാപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. പുതിയ പോസിറ്റീ്വ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 1192 പേരാണ് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത്. അഞ്ച് പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post