തിരുവനന്തപുരം | രണ്ടാം വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. കേന്ദ്ര റെയില്‍വേ മന്ത്രി ഇക്കാര്യം ഉറപ്പു നല്‍കിയതായും എം പി പറഞ്ഞു.
തന്റെ ഫേസ് ബുക്ക് പേജിലാണ് ഇ ടി മുഹമ്മദ് ബഷീര്‍ ഈ വിവരം അറിയിച്ചത്. ‘വലിയൊരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ്. പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു .
കഴിഞ്ഞ ദിനങ്ങളില്‍ ഇതിനായി റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരില്‍ കണ്ടിരുന്നു.
ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം. അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.’- ഇതായിരുന്നു കുറിപ്പ്.
കേരളത്തിനുള്ള രണ്ടാം വന്ദേഭാരതിന്റെ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ട്രെയിന്‍ രാവിലെ ഏഴിന് കാസര്‍കോട് നിന്ന് യാത്ര തുടങ്ങും. 3.05ന് തിരുവനന്തപുരത്തെത്തും. 4.05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് 11.55ന് കാസര്‍കോട്ടെത്തും.
ആലപ്പുഴ വഴി ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, കൊല്ലം എന്നിവയാണ് മറ്റ് സ്റ്റോപ്പുകള്‍.
Tags:
KERALA