കോഴിക്കോട് | നിപ്പ ബാധിച്ചു ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉന്നത തല അവലോകനയോഗത്തിനു ശേഷം സംസാ രിക്കുകയായിരുന്നു മന്ത്രി. കുട്ടിയുടെ നില കുുഴപ്പമില്ലാതെ തുടരുന്നു. ആരോഗ്യ വകു പ്പി ന്റെ 19 ടീം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. കോണ്‍ ടാക്ടിലുള്ളവരുടെ ഫോണ്‍ പിന്‍ തുടര്‍ന്നു പരിശോ ധിക്കുന്നുണ്ട്. ആരെങ്കിലും ജില്ല വിട്ടുപോയിട്ടു ണ്ടോ എന്നു കണ്ടെത്താനാണു ഫോണ്‍ പിന്തുട രുന്നത്.
ആദ്യത്തെ കോണ്‍ടാക്ടിലുള്ളവരാണു പോസിറ്റീവ് ആയിരിക്കന്നത്. ലക്ഷണങ്ങള്‍ നോക്കാതെ പ്രോട്ടോ കോള്‍ അനുസരിച്ച് ഹൈറിസ്‌ക് കോണ്‍ടാക്ടിലുള്ളവരെ പരിശോധിക്കുകയാണ്. 192 സാമ്പില്‍ ഒരേ സമയം പരിശോധിക്കാന്‍ കഴിയുന്ന ലാബ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
Tags:
KOZHIKODE