വടകര | ചെക്കോട്ടി ബസാർ കറുത്തവറ്റ് കഞ്ഞിയിലല്ല കഞ്ഞി വെക്കുന്നവരിലാണെന്ന് കേരള ജനതയ്ക്കറിയാമെന്നും അവസരം വരുമ്പോൾ ജനങ്ങളത് പിഴുതെറിയുമെന്നും മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് അഡ്വ : ജെബി മേത്തർ.എം.പി അഭിപ്രായപ്പെട്ടു. കേരളം മുഴുവൻ കൊള്ളയടിച്ച് പാർട്ടിക്കും സ്വന്തം കുടുംബത്തിനും നേട്ടമുണ്ടാക്കാനുള്ള പിണറായി വിജയൻ്റെ ശ്രമം അധികകാലം നിലനിൽക്കില്ലെന്ന് പുതുപ്പള്ളിയിലെ ഫലം തെളിയിക്കുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വ്യക്തമായ പ്രതികരണം ബാലറ്റിലൂടെ നടത്തുമെന്നും അതോടെ മാർക്സിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുമെന്നും ജെബി മേത്തർ പറഞ്ഞു.
മഹിളാ കോൺഗ്രസ്സ് വില്ല്യാപ്പള്ളി ബ്ലോക്ക് കൺവെൻഷൻ ചെക്കോട്ടി ബസാറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ് , രമ തങ്കച്ചൻ , വനജ ടീച്ചർ , ആമിന മോൾ ,പി.സി. പ്രിയ , സന്ധ്യ , ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയോത്ത് , പി.സി.ഷീബ , സബിത മണക്കുനി , ശ്രീജ തറവട്ടത്ത് , രഞ്ജിനി വെള്ളാച്ചേരി , രജനി പുതുപ്പണം , സി.പി.ബിജു പ്രസാദ് എന്നിവർ പ്രസംഗിച്ചു. മഹിളാ കോൺഗ്രസ്സ് വില്ല്യാപ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് ശാലിനി.കെ.വി അദ്ധ്യക്ഷത വഹിച്ചു.
Tags:
VATAKARA