വടകര | കുട്ടികൾ വഴിയും കുടുംബങ്ങൾ വഴിയും ലഹരി കടത്ത് വ്യാപകമാകുന്നത് പോലീസിൻ്റേയും എക്സൈസ് വിഭാഗത്തിൻ്റേയും അനാസ്ഥകൊണ്ടാണെന്ന് വില്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസ്താവിച്ചു.
വടകരയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂളുകളിലെ പെൺകുട്ടികളെയടക്കം ക്യാരിയർമാറാക്കി ലഹരി വ്യാപാരം നടക്കുന്നതിന് ഒട്ടേറെ തെളിവുകളുണ്ടായിട്ടും പോലീസ് ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അത്തരമൊരു സാഹചര്യത്തിലാണ് മേമുണ്ടയിൽ താൽക്കാലിക താമസമാക്കിയ ദമ്പതികളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചത്.
ലഹരിക്കടത്തിലെ വലിയ കണ്ണികൾ വടകരയും പരിസര പ്രദേശങ്ങളും സ്ഥിരതാവളമാക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇത് തടയാൻ പോലീസിന് കഴിയുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് പാർട്ടി നേത്വം കൊടുക്കേണ്ടി വരുമെന്നും വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അഭിപ്രായപ്പെട്ടു.
സി.പി.ബിജു പ്രസാദ്
പ്രസിഡണ്ട്
വില്ല്യാപ്പള്ളി മണ്ഡലം
Tags:
VATAKARA