Trending

തിരുവനന്തപുരത്ത് കനത്ത മഴക്ക് ശമനം; 23 വീടുകൾ തകർന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം | ജില്ലയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഹെക്ടർ കണക്കിന് കൃഷി നശിച്ചു. 23 വീടുകൾ ഭാഗികമായി തകർന്നു. നെയ്യാറ്റിലും കരമനയാറിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. കനത്ത മഴക്ക് ശമനമായെങ്കിലും നഗരത്തിൽ ഉൾപ്പെടെ പലയിടത്തും വെള്ളക്കെട്ടുകൾ നീങ്ങിയിട്ടില്ല.

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. കേരള സർവകലാശാലയും പ്രിസൺ ഓഫീസർ തസ്തികയിലേയ്ക്കുള്ള പി എസ് സി പരീക്ഷയും മാറ്റി. തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ മരം വീണ് തടസപ്പെട്ട ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post