Trending

കളമശ്ശേരി സ്‌ഫോടനം; മരണം രണ്ടായി, മരിച്ചത് തൊടുപുഴ സ്വദേശിയായ 53കാരി


കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. 53 വയസ്സുകാരിയായ തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ ഉണ്ടായ സ്ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്. ആകെ ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ അഞ്ചുപേരുടെ നിലയാണ് ഗുരുതരാവസ്ഥയിലുള്ളത്. അതില്‍ 12 വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. കുട്ടിക്ക് 90 ശതമാനത്തില്‍ അധികം പൊള്ളലേറ്റിട്ടുണ്ട്.

37ഓളം പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ 10 പേര്‍ ഐസിയുവിലും 10 പേര്‍ വാര്‍ഡിലുമാണുള്ളത്. വാര്‍ഡിലുള്ളവര്‍ക്ക് വരെ സൂപ്പര്‍ സ്പെഷ്യല്‍ ആയിട്ടുള്ള ബേണ്‍സാണ് ഉള്ളത്. ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ഡിസ്റ്റാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. അതേസമയം സ്‌ഫോടനം നടത്തിയ പ്രതി ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Post a Comment

Previous Post Next Post