Trending

ഗാസയില്‍ ആശുപത്രിയിലും യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രയേൽ വ്യോമാക്രമണം; നൂറുകണക്കിന് മരണം

റഫ: ഗാസയില്‍ ആശുപത്രിയിലും യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പിലും നടത്തിയ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് മരണം. മധ്യ ഗാസയിലെ അല്‍ അഹ്‌ലി അറബ് ഹോസ്പിറ്റലില്‍ നടന്ന ആക്രമണത്തില്‍ 500ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുന്നറിയിപ്പ് നല്‍കാതെയാണ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ നൂറുകണക്കിന് ഗാസക്കാരായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നു. അഭയാര്‍ത്ഥി ക്യാമ്പില്‍ ആറോളം പേരാണ് കൊല്ലപ്പെട്ടത്. അല്‍ മഗ്ഹാസി അഭയാര്‍ത്ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്. ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സിയുടെ ക്യാമ്പിലാണ് ആക്രമണം ഉണ്ടായത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Post a Comment

Previous Post Next Post