കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. നാല് ദിവസത്തിനിടെ ഒരു പവന്റെ വില ഉയര്‍ന്നത് 1000 രൂപയാണ്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന വിവരം. പശ്ചിമേഷ്യയില്‍ യുദ്ധം നടക്കുന്നതിനാല്‍ വില കുറയുമെന്ന് പ്രതീക്ഷിക്കേണ്ടെന്നാണ് വ്യാപാരികളും പറയുന്നത്.
ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 42920 രൂപയാണ് വില. തിങ്കളാഴ്ച 42680 രൂപയായിരുന്നു വില. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5365 രൂപയായി.
Tags:
BUSINESS