Trending

നാടന്‍പാട്ട് കലാകാരന്‍ അറമുഖന്‍ വെങ്കിടങ് അന്തരിച്ചു

തിരുവനന്തപുരം |  നാടന്‍പാട്ടുകളിലൂടെ പ്രശസ്തനായ കലാകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. 350 ഓളം നാടന്‍ പാട്ടുകളുടെ രചയിതാവാണ്.

അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ ഏരെ ജനപ്രിയനാക്കുന്നതില്‍ ഇദ്ദേഹത്തിന്റെ നാടന്‍ പാട്ടുകള്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആയിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോള്‍, പകലു മുഴുവന്‍ പണിയെടുത്ത് , വരിക്കചക്കേടെ എന്നിങ്ങനെ നിരവധി പാട്ടുകള്‍ അറുമുഖന്റെതായുണ്ട്.സനിമ ഗാനങ്ങളും ആല്‍ബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post