വടകര | ജീവകാരുണ്യ സഹായമെത്തിക്കാൻ ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന UN പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് നമ്മുടെ ദീർഘകാല പാലസ്തീൻ നയത്തിന് വിരുദ്ധവും നടുക്കുന്നതുമാണെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി പറഞ്ഞു.യുദ്ധത്തിനെതിരെയും ലോക സമാധാനത്തിന് വേണ്ടിയും എക്കാലവും നിലകൊണ്ട രാജ്യമാണ് ഇന്ത്യയെന്നത് മറന്നുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ നയവ്യതിയാനം പ്രതിഷേധാർഹമാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
രാധാകൃഷ്ണൻ കാവിൽ, പി.സി. ഷീബ, എൻ. ശങ്കരൻ, വി.ചന്ദ്രൻ, ടി.ടി. മോഹനൻ, എൻ.ബി.പ്രകാശ് കുമാർ, എം.പി. വിദ്യാധരൻ, അനൂപ് വില്ല്യാപ്പള്ളി, അമീർ.കെ.കെ, വി.മുരളീധരൻ, വി. പ്രദീപ് കുമാർ, വി.പി. ഹരിദാസ്, കക്കാട്ട് ചന്ദ്രൻ, പാറേമ്മൽ ബാബു, സ്വപ്ന ജയൻ എന്നിവർ പ്രസംഗിച്ചു
Tags:
VATAKARA