കൊച്ചി | ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാക്കനാട് സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുല്‍ നായരാണ് മരിച്ചത്. മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ രക്തപരിശോധന ഫലം പുറത്തുവരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് രാഹുലിന് ആരോഗ്യപ്രശ്നം തുടങ്ങിയത്. സ്ഥിതി വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റി. ബുനധാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. യുവാവിന്റെ പരാതിയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചിരുന്നു.
Tags:
KERALA