കൊല്ലം | കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കൊല്ലം മുട്ടയ്ക്കാവ് മുസ്ലിം പള്ളിക്ക് സമീപം വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. പള്ളിവടക്കേതിൽ ആമിന (45) ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് നിന്ന ആമിനയുടെ ദേഹത്തേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ഫയർഫോഴ്സും പൊലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്.
Tags:
KERALA