Trending

ഹൈക്കോടതി ഉത്തരവ് വ്യാജമായി ഉണ്ടാക്കി കക്ഷിയെ വഞ്ചിച്ചു; അഭിഭാഷക അറസ്റ്റില്‍

കൊച്ചി | ഹൈക്കോടതിയുടെ ഉത്തരവ് വ്യാജമായി ഉണ്ടാക്കി കക്ഷിയെ വഞ്ചിച്ച കേസില്‍ അഭിഭാഷക അറസ്റ്റില്‍. ഹൈക്കോടതി അഭിഭാഷക പാര്‍വതി എസ് കൃഷ്ണനാണ് അറസ്റ്റിലായത്.

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് അഭിഭാഷക, ഹൈക്കോടതിയുടെയും ആര്‍ ഡി ഒ ഓഫീസിന്റെയും വ്യാജരേഖകളുണ്ടാക്കുകയായിരുന്നു. സമാനമായ തട്ടിപ്പില്‍ കളമശ്ശേരിയിലും മൂവാറ്റുപുഴയിലും ഇവര്‍ക്കെതിരെ കേസുണ്ട്.

കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകയെ റിമാന്‍ഡ് ചെയ്തു. 

Post a Comment

Previous Post Next Post