കോട്ടയം | ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 23കാരി പ്ര ജിതയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കോതനല്ലൂർ തുവാനിസായ്ക്കു സമീപം താമസിക്കുന്ന അനീഷാണ് പ്രജിതയുടെ ഭർത്താവ്. പ്രജിതയുടെ ആകസ്മിക മരണത്തിൽ അനീഷിനെയാണ് വീട്ടുകാർ സംശയിക്കുന്നത്.
ഒന്നരവർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. മദ്യത്തിന് അടിമയായ അനീഷ് എന്നും പ്രജിതയുമായി വഴക്കിടുകയും മർദ്ധിക്കാറുമുണ്ടായിരുന്നെന്ന് പ്രജിതയുടെ സഹോദരൻ പ്രവീൺ പറഞ്ഞു. പ്രജിതയുടെ ഫോൺ അനീഷ് തല്ലിപ്പൊട്ടിച്ചതായും വീട്ടുകാർ പറയുന്നു. പ്രജിതയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ തെളിവുകൾ നശിപ്പിച്ചതായും വീട്ടുകാർ ആരോപിക്കുന്നു.
ചൊവ്വാഴ്ച രാത്രി അനീഷ് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പ്രജിതയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നിലവിൽ മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നു പറഞ്ഞ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അറിയിച്ചു.
Tags:
KERALA