Trending

സ്വര്‍ണ വില വീണ്ടും താഴോട്ട്; മൂന്ന് ദിവസത്തില്‍ പവന് 800 രൂപയുടെ കുറവ്


കൊച്ചി: സ്വര്‍ണവിലയിൽ മൂന്നാം ദിവസവും ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,640 രൂപയും പവന് 240 രൂപ കുറഞ്ഞ് 45,120 രൂപയുമാണ് ഇന്നത്തെ വില. മൂന്ന് ദിവസം കൊണ്ട് പവന് 800 രൂപയുടെ കുറവാണുണ്ടായത്.

ആഗോള വിപണിയിലെ വിലയിടിവാണ് കേരളത്തിലും സ്വർണത്തിന് വില കുറയാൻ കാരണം. സ്വർണത്തിന് ഔണ്‍സ് വില ഇന്ന് 1,977.16 ഡോളറായി. ഇന്നും ഇടിവ് തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

22 കാരറ്റ് സ്വർണത്തിന് കേരളത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ 45,920 രൂപയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഈ നിരക്കില്‍ നിന്നാണ് മൂന്നു ദിവസമായി സ്വര്‍ണവില ഇടിഞ്ഞത്. ഇനി വലിയൊരു വിലക്കയറ്റത്തിന് ഉടനെ സാധ്യത ഇല്ലെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,675 രൂപയായിട്ടുണ്ട്. രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്ന വെള്ളി വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. സാധാരണ വെള്ളി ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് ഇന്ന് 77 രൂപയിലെത്തി. പരിശുദ്ധ വെള്ളി 103 രൂപ നിരക്കില്‍ തന്നെ മാറ്റമില്ലാതെ തുടരുകയാണ്. ആഭരണങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളി ഇതായതിനാല്‍ വെള്ളി ആഭരണ വിലയില്‍ മാറ്റങ്ങളുണ്ടാകില്ല.

Post a Comment

Previous Post Next Post