Trending

വരൂ നമുക്ക് മലയാളത്തിൽ പറയാം

വില്ല്യാപ്പള്ളി : കേരളപ്പിറവി വാരാഘോഷത്തോടനുബന്ധിച്ച്  വില്ല്യാപ്പള്ളി എം ജെ വി എച്ച് എസ് എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓട്ടോഗ്രാഫ് 1992/93 നടത്തിയ വേറിട്ട പ്രവർത്തനമായിരുന്നു മലയാളത്തിൽ മാത്രം സംസാരിക്കാം എന്നത്. 
നല്ല രസകരവും എന്നാൽ കഠിനവുമായിരുന്നു പരിപാടി. ഗ്രൂപ്പിലെ അംഗങ്ങൾക്ക് വിവിധ വിഷയങ്ങൾ പ്രസംഗിക്കുന്നതിന് 5 മിനുട്ട് മുന്നെ നൽകി ആ വിഷയത്തിൽ പൂർണ്ണമായും മലയാളം മാത്രം സംസാരിക്കാം എന്നതായിരുന്നു മത്സരം.
മത്സരത്തിൽ സീനത്ത് കോറോത്ത് വാണിമേൽ ഒന്നാം സ്ഥനവും, ഹാജറ കാർത്തികപ്പള്ളി രണ്ടാം സ്ഥാനവും, ഇസ്മായിൽ തറോകൊയിലോത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ മൂപ്പതിനടുത്ത് പേർ പങ്കെടുത്തു. സുനിത കൊളത്തൂർ പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അർഹത നേടി.
വിജയികൾക്ക് പ്രവാസികളായ മുനവ്വർ, ഹനീഫ വണ്ണാന്റെവിട എന്നിവർ സമ്മാനങ്ങൾ സ്പോൺസർചെയ്തു. അടുത്ത ജൂലായ് മാസത്തിൽ നടക്കുന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ വിതരണം ചെയ്യുന്നതാണ്.
മത്സരങ്ങളിൽ  ഷമീമ ടീച്ചർ ലക്ഷദ്വീപ്, വ്യാസ് മാവൂർ എന്നിവർ വിധികർത്താക്കളായി.

Post a Comment

Previous Post Next Post