തിരുവനന്തപുരം | പോലീസുകാര്‍ക്ക് നേരെ വധശ്രമക്കേസ് പ്രതികളുടെ ആക്രമണം. തിരുവനന്തപുരം അയിരൂര്‍ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവമുണ്ടായത്. അക്രമത്തില്‍ ഒരു പോലീസുകാരന് പരിക്ക്. സംഭവത്തില്‍ അനസ്ഖാന്‍, ദേവ നാരായണന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.
ഒന്നര വര്‍ഷം മുമ്പ് കല്ലമ്പലം സ്റ്റേഷനിലെ മൂന്ന് പോലീസുകാരെ പാരിപ്പള്ളിയില്‍ വച്ച് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതിയാണ് ചാവര്‍കോട് സ്വദേശി അനസ്ഖാന്‍. മയക്കുമരുന്ന് വില്‍പ്പനയും കൊലപാതകശ്രമവും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.
ഇന്നലെ രാത്രി ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. ബാഗില്‍ സൂക്ഷിച്ചിരുന്ന വടിവാളുകൊണ്ട് അനസ്ഖാന്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു പോലീസുകാരന് വെട്ടേറ്റു.
Tags:
KERALA