തിരുവനന്തപുരം | നാല് വര്‍ഷത്തിനു ശേഷം പി എസ് സി ക്ലാര്‍ക്ക് പരീക്ഷക്കുള്ള വിജ്ഞാപനമിറങ്ങി. പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി മൂന്നാണ്. പരീക്ഷാ തീയതി ജനുവരി ആദ്യ വാരം പ്രഖ്യാപിച്ചേക്കു.
പത്താം ക്ലാസ്സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് അപക്ഷിക്കാന്‍ വേണ്ടത്. 18 വയസ്സ് മുതല്‍ 36 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ പരീക്ഷ എഴുതാനാകൂ. ഇത്തവണ 18 ലക്ഷത്തിലധികം പേര്‍ പരീക്ഷക്കായി അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ 17.5 ലക്ഷം പേരാണ് അപേക്ഷിച്ചിരുന്നത്. നേരത്തേ എല്‍ ഡി ക്ലാര്‍ക്ക് എന്ന പേരിലുള്ള തസ്തിക ക്ലാര്‍ക്ക് എന്ന് പുനര്‍ നാമരകരണം ചെയ്താണ് വിജ്ഞാപനമിറങ്ങിയിരിക്കുന്നത്.
കെ എസ് ഇ ബി സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 553/2021) തസ്തികയുടെ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. മുഖ്യപട്ടികയില്‍ 941 പേരും ഉപപട്ടികയില്‍ 892 പേരുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. റാങ്ക് ലിസ്റ്റ് പി എസ് സി വെബ്സൈറ്റില്‍ ലഭിക്കും. പോലീസ് കോണ്‍സ്റ്റബിള്‍ (ഐ ആര്‍ ബി.-കമാന്‍ഡോ വിംഗ്) കായിക്ഷമതാ പരീക്ഷ ഈ മാസം 11ന് നടക്കും.
Tags:
KERALA