Trending

മലപ്പുറത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം |  മലപ്പുറം ചന്തക്കുന്നില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗര്‍ഭിണിയായ യുവതി മരിച്ചു. സുജീഷിന്റെ ഭാര്യ പ്രിജി(31)യാണ് മരിച്ചത്.ചന്തക്കുന്ന് യുപി സ്‌കൂളിന് സമീപം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം.

ഭര്‍ത്താവ് സുജീഷിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്നു പ്രിജി. സുജീഷ് ആണ് വാഹനം ഓടിച്ചിരുന്നത്. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തെറിച്ചുവീണ പ്രിജിയെ സാരമായ പരുക്കുകളോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സുജീഷ് നിസാര പരുക്കുകളോടെ രക്ഷപെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 

Post a Comment

Previous Post Next Post