Trending

കണ്ണൂരില്‍ നവകേരള ബസിന് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സിപിഎമ്മുകാരുടെ മര്‍ദനം

കണ്ണൂര്‍  \ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസിന്റെ പ്രത്യേക ബസിന് നേരെ യൂ്ത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാട് പോലീസ് സ്‌റ്റേഷന് സമീപമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍ ഉള്‍പ്പെടെ ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

മാടായിപ്പാറ പാളയം മൈതാനത്ത് നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും മടങ്ങുമ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അപ്രതീക്ഷിത പ്രതിഷേധം. മഹിത മോഹന്‍, സുധീഷ് വെള്ളച്ചാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാരെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പരുക്കേറ്റവരെ തളിപ്പറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Post a Comment

Previous Post Next Post