Trending

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി സിറിയക് ജോണ്‍ അന്തരിച്ചു

കോഴിക്കോട് | മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി സിറിയക് ജോണ്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. മകന്‍ മനോജിന്റെ കോഴിക്കോട് കോവൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

കോണ്‍ഗ്രസിലും എന്‍ സി പിയിലും പ്രവര്‍ത്തിച്ച കുടിയേറ്റ കര്‍ഷക നേതാവാണ് സിറിയക് ജോണ്‍. 1933 ജൂണ്‍ 11നായിരുന്നു ജനനം.

1982-83 കാലഘട്ടത്തില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്നു. നാലു തവണ നിയമസഭാംഗമായി. നാലു തവണ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു

താമരശ്ശേരി സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ്, കേരള സംസ്ഥാന മാര്‍ക്കറ്റിംഗ് സഹകരണ ഫെഡറേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കെ പി സി സി എക്‌സിക്യൂട്ടീവ് അംഗം, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എന്‍ സി പി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. ഭാര്യ: അന്നക്കുട്ടി. അഞ്ച് മക്കളുണ്ട്. 

Post a Comment

Previous Post Next Post