മലപ്പുറം | മുഖ്യമന്ത്രിയും മന്ത്രിമാരും സംബന്ധിക്കുന്ന നവകേരള സദസ്സ് ഇന്നും മലപ്പുറം ജില്ലയില്‍. നാല് മണ്ഡലങ്ങളിലാണ് മൂന്നാം ദിവസവത്തെ പര്യടനം.
ഇന്നു കൊണ്ടോട്ടിയില്‍ ആണ് ആദ്യ ജനസദസ്സ്. ശേഷം മഞ്ചേരി, മങ്കട, മലപ്പുറം മണ്ഡലങ്ങളിലും പര്യടനം നടത്തും. രാവിലെ ഒമ്പതിന് മലപ്പുറത്ത് നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ഇന്നത്തെ നവകേരള സദസ്സിന് തുടക്കമാകുക.
വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രഭാത യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ജില്ലയിലൂടനീളം ഒരുക്കിയത്.
Tags:
മലപ്പുറം