ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. മൂന്നുദിവസം മുമ്പുള്ള റെക്കോഡാണ് ഇന്ന് മറികടന്നത്. കഴിഞ്ഞമാസം 29ന് ഗ്രാമിന് 5,810 രൂപയായിരുന്നു. എന്നാൽ നവംബർ 30ന് 60 രൂപ കുറഞ്ഞു. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപ കൂടി. അതിന് പിന്നാലെയാണ് ഇന്നും സ്വർണവില വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് വില വർധിക്കാനുള്ള പ്രധാന കാരണം. വൻകിട നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങൾ വിറ്റഴിക്കാതെ തുടരുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ വെടിനിർത്തൽ കരാർ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടതും സ്വർണ്ണവില കുതിക്കാൻ കാരണമായി. വില ഇനിയും കൂടുമെന്നാണ് സൂചന.
Tags:
BUSINESS