Trending

മലപ്പുറത്ത് കാണാതായ 11കാരന്റെ മൃതദേഹം കണ്ടെത്തി


മലപ്പുറം | മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പില്‍ കാണാതായ 11 കാരന്റെ മൃതദേഹം പുല്ലിപ്പുഴയില്‍ കണ്ടെത്തി. പാറയില്‍ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാദിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം അങ്ങാടിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഫൈസല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. കുട്ടി അഞ്ച് മണിയായിട്ടും തിരിച്ചുവരാതായതോടെയാണ് വീട്ടുകാര്‍ ഫൈസലിനായി തിരച്ചില്‍ ആരംഭിച്ചത്. 

ഇന്നലെ രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.സമീപത്തെ തോട്ടിലും പുഴയിലും നടത്തയി തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം പുല്ലിപ്പുഴയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. 

Post a Comment

Previous Post Next Post