Trending

സംസ്ഥാനത്ത് സ്വര്‍ണവില 53000 കടന്നു

കൊച്ചി | സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. പവന് 240 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില 53000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53080 രൂപയാണ്. ശനിയാഴ്ച മുതല്‍ സ്വര്‍ണവില വര്‍ധിക്കുകയാണ്. നാല് ദിവസംകൊണ്ട് 480 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. 

ഇന്നലെ പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 52840 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6635 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ വര്‍ധിച്ച് 5520 രൂപയുമായി.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്ന് 88 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Post a Comment

Previous Post Next Post