കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 680 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,600 രൂപയായി. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 6700 രൂപയായി.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 52920 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 6615 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ കുറഞ്ഞ് 5505 രൂപയുമായിരുന്നു ഇന്നലത്തെ വില.
കഴിഞ്ഞ മാര്‍ച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്താരാഷ്ട്ര സ്വര്‍ണവിപണിയിലുള്ള മാറ്റമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്.
Tags:
BUSINESS