Trending

മാംഗ്ലൂര്‍ സെന്‍ട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍

കണ്ണൂര്‍ | മാംഗ്ലൂര്‍ സെന്‍ട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയത്. 

ചെന്നൈയില്‍ നിന്ന് മാംഗ്ലൂരിലേക്ക് പോവുകയായിരുന്ന 12601 നമ്പര്‍ ട്രെയിനിലാണ് വിള്ളല്‍ കണ്ടത്. സ്ലീപ്പര്‍ ബോഗിയിലാണ് തകരാര്‍ ഉണ്ടായിരുന്നത്. പിന്നാലെ വിള്ളല്‍ കണ്ടെത്തിയ ബോഗി അഴിച്ച് മാറ്റിയതിനുശേഷം സര്‍വീസ് തുടര്‍ന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ ചെന്നൈയില്‍ നിന്ന് പുറപെട്ട ട്രെയിനാണിത്. 

Post a Comment

Previous Post Next Post