എറണാകുളം | എറണാകുളം കോലഞ്ചേരിയില്‍ വാഹനം കാനയിലേക്ക് മറിഞ്ഞ് റിട്ട.അധ്യാപിക മരിച്ചു. മാമല തുരുത്തിയില്‍ ബീനയാണ് മരിച്ചത്.60 വയസായിരുന്നു.
ശാസ്താംമുകളില്‍ ദേശീയപാതയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. നിര്‍മാണം നടക്കുന്ന കാനയിലേക്കാണ് വാഹനം മറിഞ്ഞത്.
അപകടത്തില്‍ പരുക്കേറ്റ ബീനയുടെ ഭര്‍ത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസന്‍ എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:
എറണാകുളം