Trending

ആദ്യ കുഞ്ഞിനെ കാണാന്‍ കഴിയാതെ ആര്‍ഷക്ക് യാത്രയായി

മനാമ | ബഹ്റൈനില്‍ ആക്‌സിഡന്റില്‍ ഗുരുതരമായി പരിക്ക് പറ്റി ചികിത്സയില്‍ കഴിയവേ മരിച്ച കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷക്ക് (29) ന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചു. നാലു ദിവസം മുമ്പാണ് ബൈക്ക് അപകടത്തില്‍ പെട്ട ആര്‍ഷക്കിനെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഒന്നര വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞ ആര്‍ഷക്ക് അഞ്ചു മാസം പ്രായമായ ആദ്യ കുഞ്ഞിനെ കാണാന്‍ ഉടനെ നാട്ടില്‍ പോവാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈന്‍ കെ എം സി സി മയ്യത്തു പരിപാലന കമ്മിറ്റി നേതൃത്വം കൊടുത്തു. 

Post a Comment

Previous Post Next Post