Trending

ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തു; ട്രെയിനില്‍ ടിടിഇയ്ക്ക് മര്‍ദനം

പാലക്കാട് | ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തതിന് ട്രെയിനില്‍ ടിടിഇയ്ക്ക് മര്‍ദനം. രാജസ്ഥാന്‍ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി തിരൂരിനടുത്ത് വച്ചാണ് സംഭവമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സിലെ ടിടിഇയാണ് വിക്രം കുമാര്‍ മീണ. 

ടിക്കറ്റെടുക്കാതെ റിസര്‍വേഷന്‍ കമ്പാട്‌മെന്റില്‍ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ വിക്രം കുമാര്‍ മീണയുടെ മൂക്കിന് ഇടിക്കുകയായിരുന്നു. ടിടിഇയെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി സ്റ്റാന്‍ലി ബോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ് വിക്രം കുമാര്‍ മീണ. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ തള്ളിയിട്ട് കൊന്നിരുന്നു.

Post a Comment

Previous Post Next Post