Trending

എസ് എസ് എല്‍ സി പരീക്ഷാ ഫലം നാളെ; പ്ലസ് ടു ഫലം വ്യാഴാഴ്ച

തിരുവനന്തപുരം | എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി, എ എച്ച് എസ് എല്‍ സി പരീക്ഷാ ഫലം നാളെ ഉച്ചക്ക് ശേഷം മൂന്നിന് അറിയാം. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും.

കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ 11 ദിവസം മുമ്പാണ് ഫലപ്രഖ്യാപനം. 

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വ്യാഴാഴ്ച നടത്തും. ഉച്ചക്ക് ശേഷം മൂന്നിന് തന്നെയാണ് പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. 

ഫലം അറിയാം https://pareekshabhavan.kerala.gov.in, www.prd kerala.gov.in, www.results.kite.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.

Post a Comment

Previous Post Next Post