Trending

സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കപില്‍ സിബലിന് ജയം

ദില്ലി | സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വിജയിച്ചു.സിബല്‍ 1066 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത എതിരാളി പ്രദീപ് റായിക്ക് 689 വോട്ടുകള്‍ ലഭിച്ചു.നിലവിലെ പ്രസിഡണ്ട് ആദിഷ് സി അഗര്‍വാല ക്ക് 296 വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളൂ

ഇത് നാലാം തവണയാണ് സിബല്‍ എസ്‌സിബിഎ പ്രസിഡന്റാകുന്നത്. 23 വര്‍ഷം മുന്‍പാണ് കപില്‍ സിബല്‍ മുന്‍പ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

Post a Comment

Previous Post Next Post