Trending

ഇത് അഭിമാന നിമിഷം; ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭ്രമണപഥത്തിലെത്തി

ന്യൂഡല്‍ഹി | ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിനെയും അമേരിക്കക്കാരനായ ബുഷ് വില്‍മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ച ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ഭ്രമണപഥത്തിലെത്തി. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് പേടകം വിജയകരമായി വിക്ഷേപിച്ചത്. 

ഇന്നലെ രാത്രി 8.22 നായിരുന്നു പേടകം വിക്ഷേപണം ചെയ്തത്. 27 മണിക്കൂറുകള്‍ കൊണ്ടാണ് പേടകം ബഹിരാകാശ നിലയത്തിലെത്തിയത്. 

പത്തു ദിവസത്തിനുശേഷമായിരിക്കും സഞ്ചാരികള്‍ മടങ്ങിയെത്തുക.സ്റ്റാര്‍ ലൈനര്‍ ആദ്യമായാണ് മനുഷ്യരുമായി ഒരു പരീക്ഷണ യാത്ര നടത്തുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് നാസയുമായി ചേര്‍ന്ന് ഈ പരീക്ഷണം നടക്കുന്നത്. 150.74 കോടി ഡോളറാണ് യാത്രയുടെ ചെലവ്. 

ഫ്‌ലോറിഡയിലെ കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നായിരുന്നു വിക്ഷേപണം. ഇതോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തില്‍ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത വില്യംസ്. 58കാരിയായ സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. 

Post a Comment

Previous Post Next Post