വടകര | വള്ളിയാട് പുതിയ അധ്യയനവർഷത്തെ വരവേൽക്കുന്നതിനായി വള്ളിയാട് ഈസ്റ്റ് എൽ പി സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ഉത്സവമായി മാറി.
നവാഗതരെ വരവേൽക്കുന്നതിനായി വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.പുതുതായി സ്കൂളിൽ എത്തിയ മുഴുവൻ കുട്ടികളെയും തൊപ്പികൾ നൽകി തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറും കൂടി സ്വീകരിച്ചു. തുടർന്ന് നടന്ന പ്രവേശനോത്സവ പരിപാടി തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. എഫ്. എം മുനീർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. ബവിത്ത് മലോൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ബിന്ദുസി.എച്ച് സ്വാഗതം ആശംസിച്ചു.
പി.ടി.എ പ്രസിഡണ്ട് മൂസ്സ, മാനേജ്മെന്റ് പ്രതിനിധി മൂസ്സ കെ കെ, മുഹമ്മദ് ഷാക്കിർ തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരൻ രമേശ് മേമുണ്ടയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗാനവിരുന്ന് ഒരുക്കി.
ചടങ്ങിൽ കുട്ടികൾക്ക് സ്കൂളിലെ അധ്യാപകരുടെ വകയായി ബേഗും, കുടയും വിതരണം ചെയ്തു.
കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എ യുടെ സ്മാർട്ട് കുറ്റ്യാടി പദ്ധിതിയുടെ ഭാഗമായുള്ള പഠനകിറ്റുകളും വിതരണം നടത്തി. പുതുതായി സ്കൂളിലെത്തിയ എല്ലാ കുട്ടികൾക്കും ഡി.വൈ.എഫ്.ഐ യുടെ വകയായും പഠന കിറ്റുകൾ കൃഷ്ണ പ്രസാദി്നറെ നേതൃത്വത്തിൽ വിതരണം നടത്തി.
കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്ക് വാർഡ് മെമ്പറുടെ വക മിഠായി നൽകി. ലഡു വിതരണം നടത്തി. മക്കൾക്ക് ചിക്കൻ ബിരിയാണിയും യൂനിഫോം, പാഠ പുസ്തകം എന്നിവയും നൽകി.
പ്രവേശനോത്സവം ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കുവാൻ സഹകരിച്ച മുഴുവൻ രക്ഷിതാക്കൾ, നാട്ടുകാർ,അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ, ഭക്ഷണം പാചകം ചെയ്യാൻ സഹായിച്ചവർക്കും സ്കൂളിൽ പ്രവേശനോത്സവത്തിന് എത്തിച്ചേർന്നതുമായ ഏവർക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
Tags:
VATAKARA