Trending

ബിജെപി എംപിമാർ സമീപിച്ചു, പിന്തുണക്കാൻ തയ്യാറാണെന്ന് അറിയിച്ചു'; വെളിപ്പെടുത്തലുമായി അഭിഷേക് ബാന‍ർജി

ദില്ലി: സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി എൻഡിഎ മുന്നോട്ട് പോകുന്നതിനിടയിലും ബിജെപി എംപിമാർ തന്നെ സമീപിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി അഭിഷേക് ബാന‍ർജി. പശ്ചിമബംഗാളിലെ 3 ബിജെപി എംപിമാരാണ് സർക്കാരുണ്ടാക്കാൻ പിന്തുണക്കാൻ തയ്യാറാണെന്ന് അറിയിച്ച് എത്തിയതെന്ന് അഭിഷേക് ബാന‍ർജി പറഞ്ഞു. ഇന്നലെ ഇന്ത്യ സഖ്യ നേതൃയോഗത്തിലാണ് ബാനർജി ഇക്കാര്യം അറിയിച്ചത്.  

Post a Comment

Previous Post Next Post