റിയാദ്: സൗദിയിൽ ഡ്രൈവിംഗിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മുക്കം സ്വദേശി മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി കക്കാട് മൂലയിൽ പരേതനായ ഉസൈന്റെ മകൻ സാലിം (37) ആണ് മരിച്ചത്. ഡയന ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹൃദയാഘാതമുണ്ടായത്.
വർഷങ്ങളോളം സൗദിയിയിലും ഖത്തറിലും പ്രവാസിയായിരുന്നെങ്കിലും, ചെറിയ ഇടവേളക്ക് ശേഷം സൗദിയിൽ പ്രവാസിയായി വീണ്ടും എത്തിയിട്ട് ഒരു വർഷമാകുമ്പോഴാണ് മരണം. നാട്ടിൽ ബസ് ഡ്രൈവറായും ജോലി നോക്കിയിട്ടുണ്ട്.
മാതാവ്: ആയിശ. ഭാര്യ: നസീബ. മക്കൾ: ലിഹന സാലിം(16) അമാസ് ഹനാൻ (14) ഹൈഫ സാലിം(5). നിയമനടപടികൾക്ക് ശേഷം മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും
Tags:
KOZHIKODE