Trending

ടി പി വധക്കേസ്: പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കില്ല; ഇളവിന് റിപോര്‍ട്ട് തേടിയത് ചട്ടപ്രകാരമെന്ന് ജയില്‍ സൂപ്രണ്ട്

കണ്ണൂര്‍ | ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കില്ലെന്ന് ജയില്‍ സൂപ്രണ്ട്. ശിക്ഷാ ഇളവിന് റിപോര്‍ട്ട് തേടിയത് ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടപ്രകാരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി. ജയില്‍ എ ഡി ജി പിക്ക് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. 

ശിക്ഷാ ഇളവ് നല്‍കാനായി 188 തടവുകാരുടെ പട്ടിക തയ്യാറാക്കിയിരുന്നു. 2022 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ മാനദണ്ഡ പ്രകാരമാണ് ടി പി കേസ് പ്രതികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ നിന്ന് റിപോര്‍ട്ട് തേടി. 

188 പേരുടെ വിടുതല്‍ സംബന്ധിച്ചും പോലീസിന്റെ റിപോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഒഴിവാക്കല്‍ നടക്കുന്നതെന്നും എ ഡി ജി പിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു..

Post a Comment

Previous Post Next Post