പാലക്കാട് | ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം നല്കിയ ചട്ണിയിലാണ് ചത്ത തവളയെ കണ്ടത്.
ഷൊര്‍ണൂരിലെ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി സ്റ്റേഷനിലെ ഒരു കടയില്‍ നിന്ന് വടയും ചട്ണിയും വാങ്ങിച്ച് കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇതില്‍ ചത്ത തവളയെ കാണുന്നത്. സംഭവത്തില്‍ യാത്രക്കാരന് പരാതി നല്കി.
കരാറുകാരനെതിരേ റെയില്‍വേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തിട്ടുണ്ട്. കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കുമെന്നാണ് അറിയുന്നത്.
Tags:
ഷോർണൂർ