Trending

ഇസ്തിരിപ്പെട്ടിയില്‍ നിന്നും ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു

കൊല്ലം |  വീട്ടില്‍ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. കൊട്ടാരക്കര വാളകെ അമ്പലക്കര സിലി ഭവനില്‍ അലക്‌സാണ്ടര്‍ ലൂക്കോസ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല

ഭാര്യ രാജി ഹരിത കര്‍മ സേനാ അംഗമാണ്. ജോലി സ്ഥലത്തായിരുന്ന ഭാര്യ, അലക്‌സാണ്ടറിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതിനെ തുടര്‍ന്ന് അയല്‍വാസിയെ വിളിച്ച് വിവരം പറയുകയായിരുന്നു. അയല്‍വാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് അലക്‌സാണ്ടര്‍ ലൂക്കോസിനെ ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊട്ടാരക്കാര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post