Trending

വിവാഹത്തില്‍ നിന്ന് പിന്മാറി; വധുവിന്റെ വീടിനു നേരെ വെടിയുതിര്‍ത്ത് യുവാവ്

മലപ്പുറം | വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വരന്‍ വെടിയുതിര്‍ത്തു.മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. വരന്‍ അബുതാഹിറിനെ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 

എയര്‍ ഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടിയുതിര്‍ത്തത്. മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. വെടിവെപ്പില്‍ വധുവിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം.

Post a Comment

Previous Post Next Post