വടകര | തിരുവള്ളൂർ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വള്ളിയാട് ഈസ്റ്റ് എൽ പി സ്കൂളിൽ സ്കൂൾ ജാഗ്രത സമിതിയുടെയും അലിഫ് അറബി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വളയം സബ്ബ് ഇൻസ്പെകടർ ഓഫ് പോലീസ് ഹരിദാസൻ മണ്ണ്കണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. പ്രോഗ്രാമിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെ കയ്യൊപ്പ്, പോസ്റ്റർ പ്രദർശനം എന്നിവ നടന്നു. സ്കൂൾ ജാഗ്രത സമിതിയുടെ ലോഗോ കൺവീനർ ലിൻസി ടീച്ചർ ശ്രി. ഹരിദാസൻ മണ്ണ്കണ്ടിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ബിന്ദു സി.എച്ച്, മുഹമ്മദ് ശാക്കിർ കെ.കെ മുഹമ്മദ് നിജാഫ് എന്നിവർ സംസാരിച്ചു.
Tags:
VATAKARA